ന്യൂദല്‍ഹി: രാജാസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ഇവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മല്‍സരിക്കും. കോണ്‍ഗ്രസ് ബിഎസ്പിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ബിഎസ്പിയുമായി സഖ്യമുണ്ടാക്കാന്‍ ദ്വിഗ്വിജയ് സിങ്ങിനെപ്പോലുള്ളവര്‍ ആഗ്രഹിക്കുന്നില്ല. അവര്‍ എന്‍ഫോഴ്സമെന്റ്, സിബിഐ തുടങ്ങിയവരെ പേടിക്കുകയാണ്, മായാവതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: