ഇടുക്കി: തെക്ക് കിഴക്കന്‍ മേഖലയില്‍ ന്യൂനമര്‍ദം രൂപപെടുമെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെ മൂന്ന് ജില്ലകളില്‍ 7ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്നലെ വൈകിട്ട് കേന്ദ്ര അന്തീക്ഷ ശാസ്ത്ര കേന്ദ്രം പുറത്തുവിട്ട മുന്നറിയിപ്പിലാണ് ഏഴിന് ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടും ഉണ്ട്. ആറിന് കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും, ഇടുക്കി, തൃശൂര്‍, പാലക്കാട് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ 6.56-20 സെ.മീ വരെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ 20.4 സെ.മീ. മുകളിലും മഴയ്ക്ക് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: