റായ്പൂര്‍ : മൂന്ന് മാവോയിസ്റ്റുകളെ ഛത്തീസ്ഗഡില്‍ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ വനമേഖലയിലാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഒരാളെ ജീവനോടെ പിടികൂടിയതായും പോലീസ് അറിയിച്ചു.
മാവോയിസ്റ്റുകളില്‍ നിന്ന് തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.വനത്തില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനൊടുവിലായിരുന്നു ഏറ്റുമുട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: