ഒൻ്റാറിയോ: മ്യാന്മര് വിമോചന നായിക ഓങ് സാന്‍ സ്യൂകിക്ക് ആദരസൂചകമായി കാനഡ നല്കിയ പൗരത്വം ഔദ്യോഗികമായി റദ്ദാക്കി. രോഹിംഗ്യന്‍ അഭയാര്‍ഥി വിഷയത്തില്‍ സ്യൂകിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റതിനെ തുടര്‍ന്നാണ് പൗരത്വം റദ്ദാക്കാന്‍ കനേഡിയന്‍ പാര്‍ലമെന്റ് തീരുമാനിച്ചത്.
ചൊവ്വാഴ്ചയാണ് ഇതിന് പാര്‍ലമെന്റ് ഔദ്യോഗിക അംഗീകാരം നല്‍കിയത്. ആദര സൂചകമായി കാനഡ നല്കിയ പൗരത്വം റദ്ദാക്കപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ് സ്യൂകി. 2007ലാണ് അദരസൂചകമായി സ്യൂകിക്ക് കാനഡ പൗരത്വം നല്‍കിയത്. മ്യാന്മറില് സൈന്യം വംശഹത്യയാണ് നടത്തുന്നതെന്ന് കാനഡ നേരത്തേ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: