വാഷിംഗ്ടണ്‍: സൗത്ത്കരോലിനയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. സംഭവത്തില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെടിയുതിര്‍ത്തയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. എന്താണ് വെടിവയ്പിനു പിന്നിലെ കാരണമെന്നു വ്യക്തമായിട്ടില്ലെന്നും ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു. വെടിവയ്പില്‍ കൊല്ലപ്പെട്ട ഉദ്യോഗസ്ഥന് സൗത്ത് കരോലിന ഗവര്‍ണര്‍ ഹെന്‍ട്രി മക്മാസ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: