തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ സര്‍ക്കാരിനെതിരെ മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് രംഗത്ത്. മുഖ്യമന്ത്രിയുടേയും എക്സൈസ് മന്ത്രിയുടെയും നയസമീപനം വികലവും ജനദ്രോഹപരവുമാണെന്ന് സുധീരന് പറഞ്ഞു. തെറ്റായ ഇത്തരം സമീപനം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മദ്യത്തിന്റെ ഇറക്കുമതി കുറയ്ക്കാനാണ് ബ്രൂവറി അനുവദിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു. നിലവില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ എട്ടു ശതമാനവും ബിയറിന്റെ 40 ശതമാനവും മറ്റു സംസ്ഥാനങ്ങളില്‍നിന്നും കൊണ്ടുവരികയാണ് ചെയ്യുന്നത്. ഇവിടെ ഉദ്പാദിപ്പിച്ചാല്‍ തൊഴിലവസരം വര്‍ധിക്കുകയും നികുതി വരുമാനം വര്‍ധിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: