ന്യൂദല്‍ഹി: ജന്മദിന കേക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയ പെണ്‍കുട്ടിയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി. പെണ്‍കുട്ടിയുടെ അച്ഛന് മോദിയുടെ ചിത്രമുള്ള ജന്മദിനകേക്ക് ട്വീറ്ററില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പെണ്‍കുട്ടിക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റ് എത്തിയത്.
ദയവായി എന്റെ ആശിര്‍വാദങ്ങള്‍ കൊച്ചു ‘ബെലക്കു’വിന് കൈമാറണമെന്നും അവളുടെ സന്തോഷത്തിനും ആരോഗ്യത്തിനുംവേണ്ടി പ്രാര്ഥിക്കുന്നുവെന്നുമായിരുന്നു മോദിയുടെ ട്വീറ്റ്. മകള്‍ കേക്കില്‍ മോദിയുടെ ചിത്രം ആവശ്യപ്പെട്ടുവെന്ന കുറിപ്പോടെയായിരുന്നു പെണ്‍കുട്ടിയുടെ അച്ഛന് മഹേഷ് വിക്രം ഹെഗ്ഡെ കേക്കിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്.
റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന വിമര്‍ശനങ്ങളെയും സരമായി മഹേഷ് വിക്രം ഹെഗ്ഡെ ട്വീറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കുട്ടികളുടെപോലും ഹൃദയം കവരുന്ന ‘കള്ളന്’ ആണ് മോദിയെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. നേരത്തേ റാഫേല്‍ ഇടപാടില്‍ മോദിയെ ‘കള്ളന്’ എന്ന് വിളിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആക്ഷേപിക്കാന്‍ ശ്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: