ആലക്കോട്: വാള് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടികൂടിയ കേസില്‍ കരുനാഗപ്പള്ളി പോലീസിന്റെ പിടിയില്‍നിന്നും രക്ഷപ്പെട്ട യുവാവിനെ ആലക്കോട് പോലീസ് അറസ്റ്റുചെയ്തു. കരുനാഗപ്പള്ളി സ്വദേശിയായ അജ്മല്‍ (22)നെയാണ് ചാണോക്കുണ്ടിലെ ബന്ധുവീട്ടില്‍വെച്ച് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 24ന് കരുനാഗപ്പള്ളിയില്‍വെച്ച് അജ്മല്‍ ഉള്‍പ്പെടെയുള്ള സംഘത്തില്‍നിന്നും പോലീസ് ആയുധങ്ങള്‍ പിടികൂടിയിരുന്നു. പോലീസിനെവെട്ടിച്ച് മുങ്ങിയ അജ്മല്‍ ചാണോക്കുണ്ടിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. കരുനാഗപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ വാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: