മട്ടന്നൂര്‍: മട്ടന്നൂരില്‍ തെരുവ് നായയുടെ അക്രമത്തില്‍ നെഴ്സിന് പരിക്കേറ്റു. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ നെഴ്സ് ആയ ഷിബിന (33)ക്കാണ് ഇന്നലെ രാവിലെ തെരുവ് നായയുടെ കടിയേറ്റത്. ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ ജോലിചെയ്യുന്നതിനിടെ പുറത്തുനിന്നും ഓടിയെത്തിയ നായ ഇവരുടെ കാലില്‍ കടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ രോഗികളും ജീവനക്കാരനും ബഹളം വെച്ചതിനെ തുടര്‍ന്ന് നായ പുറത്തേക്ക് ഓടിപ്പോയി. കാലിന് സാരമായി പരിക്കേറ്റ ഷിബിനയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടയില്‍ കീഴല്ലൂര്‍ പാലയാട്ടെ കുഞ്ഞിവളപ്പില്‍ ദിനേശനും (48) നായയുടെ കടിയേറ്റു. ഇന്നലെ രാവിലെ മട്ടന്നൂരില്വെച്ചായിരുന്നു ഇയാള്‍ക്ക് കടിയേറ്റത്. ദിനേശനെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: