തളിപ്പറമ്പ്: വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച് ദുരൂഹ സാഹചര്യത്തില്‍ കാണപ്പെട്ട ടിപ്പര്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ഏഴാം മൈലിലെ ബിയര്‍ പാര്‍ലറിന് സമീപം ഏതാനും നാളുകളായി കാണാറുള്ള ലോറിയാണ് കഴിഞ്ഞ ദിവസം കസ്റ്റഡിടിലെടുത്തത്. ലോറിയില്‍ നിന്നും പൂഴിയും പൂഴിവാരാനുപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി. മാനന്തവാടിയിലെ ഒരാളുടെ കാറിന്റെ നമ്പറായിരുന്നു ലോറിയില്‍ പതിച്ചിരുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: