കണ്ണൂര്‍: ബിജെപി ജില്ലാ കമ്മറ്റി ഓഫീസായ മാരാര്‍ജി ഭവന് ഒക്ടോബര്‍ 27 ന് പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ താളിക്കാവില്‍ ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിക്കുന്ന മാരാര്‍ജി ഭവന്റെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. പാര്‍ട്ടി ജില്ലാ ഭാരവാഹികളുടെ ഓഫീസിന് പുറമേ രണ്ട് കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പടെ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പാര്‍ട്ടി പോഷക സംഘടനകളുടെ ഓഫീസ്, മീഡിയാ റൂം എന്നിവയും ഓഫീസിന്റെ ഭാഗമായുണ്ട്.
ദേശീയ രാഷ്ട്രീയത്തിന് കണ്ണൂരില്‍ നിന്നുള്ള മഹത്തായ സംഭാവനയാണ് സ്വര്‍ഗീയ മാരാര്‍ജി. രാഷ്ട്രീയ സ്വയംസേവക സംഘത്തിലും പിന്നീട് ജനസംഘത്തിലും ഭാരതീയ ജനതാ പാര്‍ട്ടിയിലും സജീവമായിരുന്ന മാരാര്‍ജിയുടെ നാമധേയത്തില്‍ തന്നെ ജില്ലാ കമ്മറ്റി ഓഫീസ് ഉയരുന്നത് പ്രവര്ത്തകരിലുളവാക്കുന്ന ആവേശവും ആത്മവിശ്വാസവും ചെറുതല്ല. സമസ്ത മേഖലയിലും സജീവസാന്നിധ്യമായി നിറഞ്ഞ് നിന്ന സമയത്താണ് 1995 ല്‍ മാരാര്‍ജി വിടവാങ്ങിയത്. അന്തരിച്ച് ഒരു ദശകം പിന്നിട്ടിട്ടും ആവേശമായി ഇന്നും അദ്ദേഹം പ്രവര്‍ത്തകരുടെ മനസ്സിലുണ്ട്. അദ്ദേഹത്തിന്റെ സ്മരണയിലുള്ള ഓഫീസ് നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും വിവിധ മേഖലകളില്‍ നിന്നുമുള്ള നിസ്വാര്‍ത്ഥമായ സഹകരണം താണ് വ്യക്തമാക്കുന്നത്. മാരാര്‍ജി ബിജെപി നേതാവ് മാത്രമായിരുന്നില്ല മറിച്ച് എല്ലാവരുടെയും നേതാവായിരുന്നു. പുതിയ ഓഫീസ് ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്രയ കേന്ദ്രമാകുമെന്നുറപ്പാണ്. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങ് ആഘോഷമാക്കാനുള്ള പ്രവര്‍ത്തനം അണിയറയില്‍ ആരംഭിച്ച് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: