കണ്ണൂര്‍: ശബരിമല യുവതീ പ്രവശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷോധ പ്രകടനങ്ങളും ശരണജപയാത്രകളും നടന്നു. കണ്ണൂര്‍, ചെറുപുഴ, ഇരിട്ടി, കൊട്ടിയൂര്‍, കാക്കയങ്ങാട്, തലശ്ശേരി, അഴീക്കോട്, തളിപ്പറമ്പ്, പരിയാരം തുടങ്ങി നിരവധി സ്ഥളങ്ങളിലാണ് ഇന്നലെ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്നത്.
തലശ്ശേരി: യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി നഗരത്തില്‍ പ്രകടനവും, ദേവസ്വം മന്ത്രിയുടെ കോലം കത്തിക്കലും നടന്നു. പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് കെ.എം.റിത്തിന്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സി.എം.ജിതേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി. ബിജെപി ജില്ലാ സെക്രട്ടറി എന്‍.ഹരിദാസ്, തലശ്ശേരി മണ്ഡലം പ്രസിഡന്റ് എം.പി സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം കെ.എന്‍.മോഹനന്, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സ്മിതാ ജയമോഹന് തുടങ്ങിയവര്‍ പങ്കെടുത്തു.
തളിപ്പറമ്പ്: യുവമോര്‍ച്ച തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ശ്രീനാഥ് ജനറല്‍ സെക്രട്ടറി രാജേഷ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ബിജെപി ഉത്തര മേഖല ഉപാധ്യക്ഷന്‍ എ.പി.ഗംഗാധരന് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ടി.ടി.സോമന് എന്നിവര്‍ സംസാരിച്ചു
ഇരിട്ടി: യുവമോര്‍ച്ച ഇരിട്ടി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ പ്രതിഷേധ പ്രകടനം നടന്നു. പയഞ്ചേരി കൈരാതി കിരാത ക്ഷേത്ര പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ സ്ത്രീകളടക്കം നൂറു കണക്കിന് ഭക്ത ജനങ്ങള്‍ പങ്കെടുത്തു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സിക്രട്ടറി അജേഷ് നടുവനാട്, മണ്ഡലം പ്രസിഡന്റ് പ്രിജേഷ് അളോറ, ബിജെപി മണ്ഡലം പ്രസിഡന്റ് പി.എം.രവീന്ദ്രന്, മറ്റു നേതാക്കളായ സത്യന് കൊമ്മേരി, എം.ആര്.സുരേഷ്, പി.വി.അജയകുമാര്‍, പി.വി.ദീപ, പി.രഘു, എം.സുരേഷ് ബാബു,മനോഹരന് വയോറ, പി.പി.ഷാജി, അജിത മണ്ണോറ, എന്‍.വി.ശകുന്തള എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. തുടര്‍ന്ന് ഇരിട്ടി പഴയ സ്റ്റാന്റ് പരിസരത്ത് ചേര്‍ന്ന യോഗത്തില്‍ ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന് തില്ലങ്കേരി സംസാരിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കോലവും കത്തിച്ചു.
കൊട്ടിയൂര്‍: യുവമോര്‍ച്ച കൊട്ടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊട്ടിയൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ദീപക്, അരുണ്‍, വിഷ്ണു, രാജേഷ് എന്നിവര്‍ നേതൃത്വം നല്കി. മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കയങ്ങാട് ടൗണില്‍ നടന്ന പന്തംകൊളുത്തി പ്രകടനത്തിന് നേതാക്കളായ എന്‍.വി.ഗിരീഷ്, വി.മുരളീധരന്, സുജേഷ് പാലക്കല്‍, ശ്രീജിത്ത്, അരുണ്‍ എന്നിവര്‍ നേതൃത്വം നല്കി രണ്ട് സ്ഥലത്തും പ്രകടനത്തിന് ശേഷം ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ കോലവും കത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: