ഏകതാ പ്രവാസി സംഗീത ഭാരതി പുരസ്‌കാരം ശങ്കരന്‍ നമ്പൂതിരിക്ക്

Thursday 4 October 2018 5:28 pm IST
ഏഴാമത് ഏകതാ നവരാത്രി മണ്ഡപം സംഗീതോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായാതായി ഏകതാ ഭാരവാഹികള്‍ അറിയിച്ചു. തിരുവനന്തപുരം നവരാത്രി സംഗീതമണ്ഡപത്തിന്റെ അതേ മാതൃകയില്‍ ഇന്ത്യക്ക് പുറത്തു നടക്കുന്ന ഏക സംഗീത മഹോത്സവം ആണ് ഷാര്‍ജ ഏകതാ നവരാത്രിമണ്ഡപം സംഗീതോത്സവം. തുടര്‍ച്ചയായി ഏഴാം വര്‍ഷം നടക്കുന്ന സംഗീതമഹോത്സവം ഈ മാസം പത്തിന് ആരംഭിക്കും.

ഷാര്‍ജ: ഈ വര്‍ഷത്തെ ഏകതാ പ്രവാസി സംഗീത ഭാരതി പുരസ്‌കാരം പ്രശസ്ത സംഗീതജ്ഞന്‍ ശങ്കരന്‍ നമ്പൂതിരിക്ക്. ഷാര്‍ജയില്‍ നടക്കുന്ന ഏകതാ നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. അമ്പതിനായിരത്തൊന്നു രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 

ഏഴാമത് ഏകതാ നവരാത്രി മണ്ഡപം സംഗീതോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായാതായി ഏകതാ ഭാരവാഹികള്‍ അറിയിച്ചു. തിരുവനന്തപുരം നവരാത്രി സംഗീതമണ്ഡപത്തിന്റെ അതേ മാതൃകയില്‍ ഇന്ത്യക്ക് പുറത്തു നടക്കുന്ന ഏക സംഗീത മഹോത്സവം ആണ് ഷാര്‍ജ ഏകതാ നവരാത്രിമണ്ഡപം സംഗീതോത്സവം. തുടര്‍ച്ചയായി ഏഴാം വര്‍ഷം നടക്കുന്ന സംഗീതമഹോത്സവം ഈ മാസം പത്തിന് ആരംഭിക്കും. പത്തൊന്‍പതാം തീയതി വിജയദശമി നാളില്‍ നടക്കുന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ പ്രമുഖ ആചാര്യന്മാര്‍ ആചാര്യസ്ഥാനം അലങ്കരിക്കും.

വിജയദശമി - എഴുത്തിനിരുത്തല്‍ ചടങ്ങിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. ഒന്‍പതു ദിവസങ്ങളില്‍ വൈകിട്ട് ആറു മുതല്‍ രാത്രി പത്തു വരെ സംഗീതാര്‍ച്ചന നടക്കും. ഇന്ത്യയില്‍ നിന്നും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമായി അഞ്ഞൂറോളം കലാകാരന്മാര്‍ സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കും. ഓരോ ദിവസവും നാല് വിഭാഗങ്ങളില്‍ ആയാണ് സംഗീതാര്‍ച്ചന. അരങ്ങേറ്റം, പ്രതിഭ, വിദ്വാന്‍/ വിദുഷി, ആചാര്യന്‍/ ആചാര്യ എന്നീ വിഭാഗങ്ങളില്‍ സംഗീത പരിപാടി നടക്കും. ഓരോ ദിവസവും, സ്വാതി തിരുനാള്‍ വിരചിതമായ ഒന്‍പതു നവരാത്രി കൃതികള്‍ പാടി സമര്‍പ്പിക്കും. ശങ്കരാഭരണം, കല്യാണി, സാവേരി, തോടി, ഭൈരവി, പന്തുവരാലി, ശുദ്ധസാവേരി, നാട്ടകുറിഞ്ഞി, ആരഭി എന്നീ രാഗങ്ങളില്‍ ആണ് സ്വാതിതിരുനാള്‍ കൃതികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പക്കമേളത്തില്‍ കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള പ്രമുഖ കലാകാരന്മാര്‍ ആണ് സംഗീതപരിപാടികളില്‍ അണിനിരക്കുന്നത്. ഓരോ ദിവസവും അഞ്ഞൂറിലേറെ സംഗീതാസ്വാദകരെയാണ് ഷാര്‍ജ റയാന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രതീക്ഷിക്കുന്നത്. 

ഒക്ടോബര്‍ പതിനെട്ടിന് ഏകത ഒരുക്കുന്ന വിജയദശമി - വിദ്യാരംഭം ചടങ്ങുകള്‍ ഷാര്‍ജ റെയ്ന ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ ഈ വര്‍ഷത്തെ എഴുത്തിനിരുത്തല്‍ ചടങ്ങുകളുടെ മുഖ്യ ആചാര്യ സ്ഥാനം അലങ്കരിക്കും. സംഗീതജ്ഞന്‍ ശങ്കരന്‍ നമ്പൂതിരി, ഡോ സതീഷ് കൃഷ്ണ, ഈശ്വര വര്‍മ, നീര ടീച്ചര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

ഷാര്‍ജ ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യക്കാരുടെ സാംസ്‌കാരിക കൂട്ടായ്മയാണ് ഏകതാ. ആയായിരത്തിലേറെ കുടുംബങ്ങള്‍ ഏകതയുമായി സഹകരിക്കുന്നു. സാമൂഹ്യ, സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുക. ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് സേവന പദ്ധതികള്‍ നടപ്പാക്കുക എന്നിവയാണ് ഏകതയുടെ മുഖ്യ ലക്ഷ്യങ്ങള്‍. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ അന്താരാഷ്ട്ര യോഗാ ദിന പരിപാടികള്‍ ഷാര്‍ജയില്‍ സംഘടിപ്പിച്ചത് ഏകതാ ആണ്. വിഷുവിസ്മയം, നവരാത്രി സംഗീതോത്സവം എന്നിവയാണ് ഏകതയുടെ മുഖ്യ സാംസ്‌കാരിക പരിപാടികള്‍. എല്ലാ മാസവും ഷാര്‍ജയിലെ വിവിധ പ്രദേശങ്ങളില്‍ രക്തദാന ക്യാമ്പുകളും ഏകതാ സംഘടിപ്പിക്കുന്നുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.