തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ച സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പ്.
അറബിക്കടലിന്റെ തെക്കു കിഴക്കന്‍ ഭാഗത്ത് ഒക്ടോബര്‍ ആറിനു ന്യൂനമര്‍ദം രൂപപ്പെടുമെന്നും ഏഴ്, എട്ട് തിയതികളില്‍ ശക്തിപ്രാപിച്ച് അറബിക്കടലിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തേക്കു നീങ്ങുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
ന്യൂനമര്‍ദത്തെ തുടര്‍ന്ന് കടല്‍ അതീവപ്രക്ഷുബ്ധമാകാന് സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ കടലില്‍ പോകുന്നത് ഒഴിവാക്കണം. ദീര്‍ഘനാളത്തേക്കു മത്സ്യബന്ധനത്തിനു പോയവര്‍ ഒക്ടോബര്‍ അഞ്ചിനു മുന്‍പു തിരികെ എത്തണമെന്നും ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനിയറിംഗ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: