ന്യൂദല്‍ഹി: ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഇന്ത്യയിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ പുടിനെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു.
ഇന്ത്യയുടെ പ്രതിരോധരംഗത്തിനു കരുത്താകുന്ന എസ്-400 ട്രയംഫ് മിസൈല്‍ വാങ്ങാനുള്ള കരാറില്‍ ഇന്ന് ഇരു രാഷ്ട്രത്തലവന്മാരും ഒപ്പ് വയ്ക്കും. 40,000 കോടി രൂപയുടെ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമാണ് എസ്-400 ട്രയംഫ്.
റഷ്യയുമായി കരാറില്‍ ഏര്‍പ്പെട്ടാല്‍ എതിരാളിയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നവര്‍ക്കു മേല്‍ യുഎസ് ഏര്‍പ്പെടുത്തുന്ന ഉപരോധം (സിഎടിഎസ്എ) ഇന്ത്യയ്ക്ക് മേലും ഏര്‍പ്പെടുത്തുമെന്ന യുഎസിന്റെ ഭീഷണി തള്ളിയാണ് ഇന്ന് ഇന്ത്യ കരാറില്‍ ഒപ്പ് വയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: