തിരുവനന്തപുരം: കയറ്റിറക്ക് കൂലി പുതുക്കുന്ന നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ കയറ്റിറക്ക് നിരക്ക് പട്ടികയില്‍ പുതുതായി സാധന സാമഗ്രികള്‍ ഉള്പ്പെടുത്താനവസരം.
ജില്ലയിലെ ചുമട്ടുതൊഴില്‍ സ്കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികളുടെ കയറ്റിറക്ക് കൂലി ഉത്തരവ് നവംബര്‍ 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കൂലി പുതുക്കുന്നത്. പുതുതായി ഉള്‍പ്പെടുത്താനാഗ്രഹിക്കുന്ന സാധന സാമഗ്രികളുടെ പേര്, തൂക്കം, എന്നീ വിവരങ്ങള്‍ ട്രേഡ് യൂണിയന് ഭാരവാഹികള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, വ്യാപാരി വ്യവസായികള്‍, സ്ഥാപനങ്ങള്‍,തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്.
വിവരങ്ങള്‍ ഒക്ടോബര്‍ 15നകം നേരിട്ടോ, കത്ത്/ഇ മെയില്‍ മുഖേനയോ ജില്ലാ ലേബര്‍ ഓഫീസില്‍ അറിയിക്കേണ്ടതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: