തിരുവനന്തപുരം: അളവ് തൂക്കത്തില്‍ കൃത്രിമം കാണിക്കുന്ന വ്യാപാരികള്‍ക്കെതിരെ ഉപഭോക്താക്കള്‍ക്ക് പരാതി നല്കാന് ലീഗല്‍ മെട്രോളജി വകുപ്പ് കോള്‍സെന്റര്‍ തുടങ്ങി. കോള്‍സെന്ററിന്റെ ഉദ്ഘാടനം മന്ത്രി പി. തിലോത്തമന് നിര്‍വഹിച്ചു. സംസ്ഥാന ഐടി മിഷന്റെ കോള്‍സെന്ററാണ് 24 മണിക്കൂര്‍ സേവനത്തിനായി ലീഗല്‍ മെട്രോളജി വകുപ്പ് ഉപയോഗിക്കുക.
ജിപിഎസ് സംവിധാനമുള്ള മെട്രോളജി വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വാഹനങ്ങളെ പ്രത്യേക സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചാണ് കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുക. പരാതിയുടെ വിവരങ്ങള്‍ കോള്‍സെന്റര്‍ എക്സിക്യൂട്ടീവ് സോഫ്റ്റ്വെയറില് രേഖപ്പെടുത്തും. പരാതിയുള്ള വ്യാപാരസ്ഥാപനത്തിന് ഏറ്റവും അടുത്തുള്ള എന്‍ഫോഴ്സ്മെന്റ് വാഹനത്തിലേക്ക് പരാതി കൈമാറും. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന് പരാതി കൈമാറുമ്പോള്‍ തന്നെ പരാതിക്കാരനും ഉദ്യോഗസ്ഥനും പരാതി രജിസ്റ്റര്‍ ചെയ്ത സന്ദേശവും രജിസ്റ്റര്‍ നമ്പരും മൊബൈലില്‍ ലഭിക്കും.
ബിഎസ്എന്‍എല്‍ നമ്പരില്‍ നിന്നും 155300 എന്ന നമ്പരിലേക്കും മറ്റ് നെറ്റ്വര്ക്കുകളില് നിന്നും വിളിക്കുന്നവര്‍ 2115054, 2115098, 2335523 എന്നീ നമ്പരുകളിലേക്കുമാണ് വിളിക്കേണ്ടത്. മൊബൈല്‍ ഫോണില്‍ നിന്നും വിളിക്കുന്നവര്‍ 0471 എന്ന കോഡ് കൂടി ചേര്‍ക്കണം. 9000198198 എന്ന നമ്പരിലേക്കും വിളിച്ച് പരാതി പറയാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: