തിരുവനന്തപുരം: നാഷണല്‍ സര്‍വീസ് സ്കീം പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2017-18ലെ അവാര്‍ഡുകള്‍ മന്ത്രി ഡോ. കെ.ടി. ജലീല്‍ പ്രഖ്യാപിച്ചു. മികച്ച എന്‍എസ്എസ് പ്രവര്‍ത്തനത്തിന് യൂണിവേഴ്സിറ്റി തലത്തിലുള്ള അവാര്‍ഡിന് കണ്ണൂര്‍ സര്‍വകലാശാലയും (എം.വി. പത്മനാഭന്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍), മികച്ച ഡയറക്ടറേറ്റ് തലത്തിലുള്ള അവാര്‍ഡിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് ഡയറക്ടറേറ്റും (ഡോ. സി.ആര്. അജിത് സെന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍) തെരഞ്ഞെടുക്കപ്പെട്ടു. 15,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
മികച്ച എന്‍എസ്എസ് യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡിന് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, മീഞ്ചന്ത, കോഴിക്കോട് (കാലിക്കറ്റ് സര്‍വകലാശാല), ശ്രീ നാരായണ കോളേജ് ചേര്‍ത്തല (കേരള സര്‍വകലാശാല), അച്യുതമേനോന് ഗവ. കോളേജ് കുട്ടനല്ലൂര്‍, തൃശൂര്‍ (കാലിക്കറ്റ് സര്‍വകലാശാല), സുബുള്യുസ്സലാം എച്ച്എസ്എസ് മൂര്‍ക്കനാട് (ഡയറക്ടറേറ്റ് ഓഫ് ഹയര്‍സെക്കന്‍ഡറി എഡ്യൂക്കേഷന്‍), വിദ്യാ അക്കാദമി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി (ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷന്‍), എസ്ഡി കോളേജ് ആലപ്പുഴ (കേരള സര്‍വകലാശാല), സെന്റ് ജോര്‍ജ് കോളേജ് അരുവിത്തുറ (മഹാത്മാഗാന്ധി സര്‍വകലാശാല), ഗവ. എഞ്ചിനീയറിംഗ് കോളേജ് മാനന്തവാടി വയനാട് (ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷന്‍), കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കാര്‍ത്തികപ്പള്ളി (ഐ.എച്ച്.ആര്.ഡി), ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രാജകുമാരി, ഇടുക്കി (ഡയറക്ടറേറ്റ് ഓഫ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എഡ്യൂക്കേഷന്‍) എന്നീ സ്ഥാപനങ്ങള്‍ അര്‍ഹരായി.
ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, എന്‍എസ്എസ് റീജിയണല്‍ ഡയറക്ടര്‍ ജി.പി. സജിത് ബാബു, സംസ്ഥാന എന്‍എസ്എസ് ഓഫീസര്‍ ഡോ. കെ. സാബുക്കുട്ടന്‍ എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: