തിരുവനന്തപുരം: നിലവില്‍ ബോര്‍ഡംഗമായ വ്യക്തിക്ക് ബോര്‍ഡില്‍ വീണ്ടും അംഗമാകുന്നതിന് ഇനി തടസ്സമുണ്ടാവില്ല. ഇതിനായുള്ള നിയമഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 1951 ലെ ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് നിയമത്തിലെ സെക്ഷന്‍ 7 എ യിലെ സബ് സെക്ഷന്‍ 2 ഭേദഗതി ചെയ്യുന്നതിനുളള കരട് മന്ത്രിസഭ അംഗീകരിച്ചു. ഇത് ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിനാണ് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്.
നിലവില്‍ ബോര്‍ഡംഗമായ വ്യക്തിയെ വീണ്ടും ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്യുന്നതിന് നിലവിലുളള നിയമ വ്യവസ്ഥ അനുവദിച്ചിരുന്നില്ല. അംഗങ്ങളായിരുന്നവരെ ബോര്‍ഡില്‍ വീണ്ടും അംഗമാക്കുന്നതിന് ഉദ്ദേശിച്ചാണ് ഭേദഗതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: