ന്യൂദല്‍ഹി: അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ കേരളത്തിന് വിജയം. വിജയ്ഹസാരെ ട്രോഫി ഗ്രൂപ്പ് ബി മത്സരത്തില്‍ കേരളം ഒരു റണ്‍സിന് ഉത്തര്‍പ്രദേശിനെ തോല്‍പ്പിച്ചു.229 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ഉത്തര്‍പ്രദേശ് അവസാന ഓവറിലെ അഞ്ചാം പന്തില്‍ 227 റണ്‍സിന് ഓള് ഔട്ടായി. ആദ്യം ബാറ്റ് ചെയ്ത കേരളം ജഗദീഷിന്റെ 82 റണ്‍സിന്റെ പിന്‍ബലത്തില്‍ 228 റണ്‍സ് എടുത്തു.വിഷ്ണു വിനോദ് (31), ജലജ് സക്സേന (36), സല്മാന് നിസാര്‍ (43) എന്നിവരും കേരളത്തിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
ഉത്തര്‍പ്രദേശിന്റെ സമാര്‍ത്ത് സിങ് (42), ക്യാപ്റ്റന്‍ എസ്.കെ. റെയ്ന (66), ആര്.കെ. സിങ് (33) എന്നിവര്‍ ബാറ്റിങ്ങില്‍ തിളങ്ങി. ജലജ് സക്സേന, അക്ഷയ്, മനോഹരന് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ഈ വിജയത്തോടെ ഏഴു മത്സരങ്ങളില്‍ പതിനാല് പോയിന്റുമായി കേരളം ഗ്രൂപ്പ്് ബിയില്‍ നാലാം സ്ഥാനത്ത് നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: