ചങ്ങനാശ്ശേരി: എല്ലാ സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതിവിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു. വിധി നടപ്പാക്കാന്‍ തിരക്ക് കാണിക്കുന്ന സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും അദ്ദേഹം വിമര്‍ശിച്ചു.
വിധിക്കെതിരേ പന്തളം കൊട്ടാരവുമായി ചേര്‍ന്ന് റിവ്യു ഹര്‍ജി നല്കാന് തന്ത്രികുടുംബം തീരുമാനിച്ചു. ആചാരങ്ങളെ ബാധിക്കുന്ന ഭാഗങ്ങള്‍ റദ്ദാക്കാന്‍ അഭ്യര്‍ഥിച്ച് നവംബര്‍ ഒന്നിന് മുമ്പ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായും കണ്ഠര് മോഹനര് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: