കൊച്ചി: തോപ്പുംപടി ഹാര്‍ബറില്‍നിന്നു മത്സ്യബന്ധത്തിനുപോയ 150 ബോട്ടുകളുമായി ബന്ധപ്പെട്ട് ആശങ്ക. ന്യൂനമര്‍ദം തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഇവരുമായി ബന്ധപ്പെടാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല.
ലക്ഷദ്വീപ് മുതല്‍ ഗുജറാത്ത് വരെയുള്ള തീരങ്ങളിലാണ് ഇവര്‍ മത്സര്യബന്ധനം നടത്തുന്നതെന്നാണു സൂചന. ഈ മേഖലയിലൂടെയാണ് ന്യൂനമര്‍ദം രൂപപ്പെടുകയും കടന്നുപോകുകയും ചെയ്യുന്നത്. കൊച്ചിയില്‍നിന്നു പോയ 600 ബോട്ടുകളില്‍ 300 ബോട്ടുകളാണ് ഇതുവരെ മടങ്ങിയെത്തിയിട്ടുള്ളത്. അതേസമയം, നീണ്ടകരയില്‍നിന്നുപോയ നൂറോളം ബോട്ടുകള്‍ തിരിച്ചെത്തിയില്ല. എന്നാല്‍ ഇവയുമായി ബന്ധം പുലര്‍ത്താന്‍ കഴിയുന്നുണ്ട്.
പത്തു ദിവസം മുന്‍പുവരെ മത്സ്യബന്ധനത്തിനുപോയ ഇനിയും ബോട്ടുകളാണ് തിരിച്ചെത്താനുള്ളത്. പത്തു ദിവസം മുന്പുപോയതിനാല് ഇവര്‍ക്ക് കാലാവസ്ഥാ, ന്യൂനമര്‍ദ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: