തിരുവനന്തപുരം: ശബരിമലയില്‍ സുരക്ഷയ്ക്കായി വനിതാ പോലീസുകാരെ നിയമിക്കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ. മണ്ഡലകാലത്ത് 500 വനിതാ പോലീസുകാരെ ശബരിമലയില്‍ നിയമിക്കാനാണ് പദ്ധതി. നട തുറക്കുമ്പോ മുതല്‍ ഇവര്‍ ഡ്യൂട്ടിയിലുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു.
സേനയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ പ്രായഭേദമന്യെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ 40 ശതമാനത്തോളം ഭക്തരുടെ വര്‍ധനവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
ഈ സാഹചര്യത്തിലാണ് കൂടുതല്‍ വനിതാ പോലീസുകാരെ നിയമിക്കാന്‍ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: