കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് കരുതുന്നില്ലെന്ന് പ്രമുഖ സാഹിത്യകാരിയും നിരൂപകയുമായ ഡോ. എം. ലീലാവതി. കേരള മീഡിയ അക്കാഡമിയില്‍ 2018-19 ബാച്ചിന്റെ പ്രവേശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ക്ഷേത്രപ്രവേശന വിളംബരം കൊണ്ട് ഗുരുവായൂരപ്പന്റെ ചൈതന്യത്തിന് കുറവ് വന്നിട്ടില്ല. സ്ത്രീകളെ കണ്ടാല്‍ ബ്രഹ്മചര്യം നഷ്ടപ്പെടും എന്നുപറയുന്നത് അയ്യപ്പനെ അവഹേളിക്കുന്നതിന് തുല്യമാണ്. ആചാരങ്ങളെല്ലാം തന്നെ മനുഷ്യരുണ്ടാക്കിയതാണ്. അത് മനുഷ്യര്‍ക്ക് തന്നെ ഇല്ലാതാക്കാമെന്നും അവര്‍ പറഞ്ഞു.
പുരുഷനെ ധിക്കരിക്കണമെന്ന് പറയുന്ന ഫെമിനിസത്തിന്റെ കൂടെയല്ല താന്‍, ഇരുകൂട്ടര്‍ക്കും പങ്കാളിത്തമാണ് വേണ്ടതെന്നും ലീലാവതി ടീച്ചര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: