ശ്രീനഗര്‍: കശ്മീര്‍ തലസ്ഥാനമായ ശ്രീനഗറില്‍ ഭീകരാക്രമണം. വെള്ളിയാഴ്ച രാവിലെ ശ്രീനഗറില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു. ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്കു മാറ്റി.
കര്‍ഫാലി മൊഹല്ല മേഖലയിലെത്തിയ ഭീകരര്‍ തുടരെ വെടിയുതിര്‍ക്കുകയായിരുന്നെന്നു പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരും പരിക്കേറ്റയാളും രാഷ്ട്രീയ പ്രവര്‍ത്തകരാണെന്നു വിവരമുണ്ട്. എന്നാല്‍ ഏതു പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരാണെന്നു വ്യക്തമല്ല.
ജമ്മു കശ്മീരില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിംഗ് അടുത്ത ദിവസം നടക്കാനിരിക്കെയാണ് ഭീകരര്‍ ആക്രമണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: