ഇടുക്കി: കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് ഇടുക്കിയിലെ ചെറുതോണി അണക്കെട്ട് തുറക്കാനുള്ള തീരുമാനം അധികൃതര്‍ മാറ്റിവച്ചു. ഇന്ന് വൈകിട്ട് നാലിന് ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു ജലനിരപ്പ് ക്രമീകരിക്കാനായിരുന്നു രാവിലെ കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം അധികൃതര്‍ തീരുമാനം മാറ്റുകയായിരുന്നു.
കൂടുതല്‍ കൂടിയാലോചനകള്‍ക്ക് ശേഷവും കാലാവസ്ഥ വിലയിരുത്തിയും ചെറുതോണിയിലെ ഷട്ടര്‍ തുറക്കണമോ എന്ന് തീരുമാനിക്കുമെന്നാണ് കഐസ്ഇബി അധികൃതരുടെ പുതിയ നിലപാട്. രണ്ട് ദിവസത്തെ മഴയും നീരൊഴുക്കും നിരീക്ഷിക്കും. ചെറുതോണി ഡാമിൽ നിന്നും ഇന്ന് വൈകിട്ട് നാല് മണി മുതൽ 50 ക്യൂ മെക്സ് വെളളം തുറന്നു വിടാനായിരുന്നു തീരുമാനം.
പ്രദേശത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കാന് കെഎസ്ഇബി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: