കണ്ണൂര്‍: ഭാരതീയ ചികിത്സാവകുപ്പ് ജില്ലയിലെ തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ആയുര്‍വേദ സാന്ത്വന പരിചരണ പ്രകൃതിസ്നേഹധാരയുടെ മൂന്നാംഘട്ട ജില്ലാതല ഉദ്ഘാടനം ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പരിസരത്ത് ഐഎസ്എം ജില്ലാ മേധാവി ഡോ.എസ്.ആര്.ബിന്ദു ഫഌഗ് ഓഫ് ചെയ്തു. ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.സോമന് അധ്യക്ഷത വഹിച്ചു.
കിടപ്പുരോഗികളെ ഡോക്ടര്‍മാര്‍, നേഴ്സ്, ആശാ വര്‍ക്കര്‍മാര്‍, ജന പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സംഘം വിവിധ സ്ഥലങ്ങളില്‍ പരിശോധിച്ച് സൗജന്യമായി മരുന്നും തുടര്‍ ചികില്‍സയും നല്ക്കുന്ന പദ്ധതിയാണ് സ്നേഹധാര. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എന്‍.പ്രകാശന്, ചിറക്കല്‍ ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.രതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കക്കോത്ത് പ്രഭാകരന്, ചിന്ദു രാധാകൃഷ്ണന് എന്നിവര്‍ നേതൃത്യം നല്കി. പരിപാടിയില്‍ വികസന സ്റ്റാറ്റിംഗ് കമ്മിറ്റി ചേയര്‍മാന്‍ കെ.പവിത്രന്, മെമ്പര്‍മാരായ കെ.രമേശന്, കെ.ശിവദാസന്‍, തോടേല് മോഹനന് തുടങ്ങിയവര്‍ സംബന്ധിച്ചു. ചിറക്കല്‍ പഞ്ചായത്തിന്റെ പരിധിയിലുള്ള കിടപ്പുരോഗികള്‍ പഞ്ചായത്ത് ആയുര്‍വേദ ഓഫീസുമായി ബന്ധപ്പെടണമെന്ന് മെഡിക്കല്‍ ഓഫീസര്‍ എം.രതീഷ് കുമാര്‍ അറിയിച്ചു’ ഫോണ്‍: 04972777075.
പ്രതികരിക്കാൻ ഇവിടെ എഴുതുക: