തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളജ് പാരാ മെഡിസിന് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തതായി പരാതി. ഫാംഡി കോഴ്സിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥി കോഴിക്കോട് മുക്കം സ്വദേശി സഫാന്‍ (22) ആണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ അക്രമത്തിന് ഇരയായത്. ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ സഫാന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സതേടി. പരിയാരം പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: