ഇടുക്കി: മഴയുടെ അളവ് പരിശോധിച്ച് ഇടുക്കി ജലസംഭരണി തുറക്കാന്‍ തീരുമാനം. ഓറഞ്ച് അലര്‍ട്ടും റെഡ് അലര്‍ട്ടും നിലനില്‍ക്കുന്ന സാഹചര്യം പരിഗണിച്ചാണിത്. ഇതിന്റെ ഭാഗമായി ചെറുതോണി അണക്കെട്ടിന് മുകളില്‍ കണ്ട്രോള് റൂം തുറന്നു. ഫോണ്‍ നമ്പര്‍: 94960119940.
ഇന്ന് വൈകിട്ട് നാലിന് ആദ്യം തുറക്കാന്‍ തീരുമാനിച്ചെങ്കിലും ഒഴുകിയെത്തിയ വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ പിന്‍വലിക്കുകയായിരുന്നു. രാവിലെ 2372.76 അടിയായിരുന്ന ജലനിരപ്പ് ഉച്ചയ്ക്ക് രണ്ട് മണിയോടെ 0.04 അടി കുറഞ്ഞിരുന്നു. ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവിനേക്കാള്‍ വൈദ്യുതി ഉല്‍പ്പാദനം കൂടിയതോടെയാണിത്. നിലവില്‍ സെക്കന്‍ഡില്‍ 1.13 ലക്ഷം ലിറ്റര്‍ വെള്ളമാണ് മൂലമറ്റത്തെ വൈദ്യുതി നിലയത്തിലേക്ക് കൊണ്ടുപോകുന്നത്.
അഞ്ച് ജനറേറ്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവിലുള്ള വെള്ളത്തിന്റെ അളവ് കൂടാതെ നിര്‍ത്താനുള്ള നീക്കമാണ് നടക്കുന്നത്. മഴ തുടങ്ങിയാല്‍ നാളെ രാവിലെ തന്നെ ഷട്ടര്‍ തുറക്കും. ഇതിനുള്ള അനുമതി ജില്ലാ കളക്ടറും നല്‍കിക്കഴിഞ്ഞു. ഇടുക്കിയില്‍ നിന്ന് ആദ്യഘട്ടമായി സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളം ഒഴുക്കാനാണ് തീരുമാനം. ഇതിനായി മൂന്നാം നമ്പര്‍ ഷട്ടറാണ് തുറക്കുക. ഇടമലയാര്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഇടുക്കിയില്‍ നിലവില്‍ 82.56 ഉം ഇടമലയാറില്‍ 73 ശതമാനവുമാണ് ജലശേഖരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: