തൃശൂര്‍: സമസ്ത നായര്‍ സമാജത്തിന്റെ നേതൃത്വത്തില്‍ ഇന്ന് തൃശൂരില്‍ നായര്‍ മഹാസംഗമം നടക്കും. വൈകിട്ട് മൂന്നിന് പടിഞ്ഞാറേ ഗോപുരനടയില്‍നിന്ന് പ്രകടനം ആരംഭിക്കും. സമസ്ത നായര്‍ സമാജം പ്രസിഡന്റ് ഡി.എം. വാസുദേവന്‍, ജന.സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന് എന്നിവര്‍ പ്രകടനം നയിക്കും. സമാജത്തിന്റെ പരമാചാര്യനും നായര്‍ സമുദായത്തിന്റെ കുലഗുരുവുമായ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ നാമമന്ത്ര ജപത്തോടെ സമ്മേളന നഗരിയായ വിദ്യാര്‍ഥി കോര്‍ണറിലെ തിരുവാര്‍പ്പു പരമേശ്വരന് നായര്‍ നഗരിയില്‍ ഭരണീതാര പൂജ ആരംഭിക്കും. തുടര്‍ന്ന് പൊതുസമ്മേളനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: