ചെമ്പന്തൊട്ടി: വില്പനക്ക് കൊണ്ടുപോവുകയായിരുന്ന ഏഴ് ലിറ്റര്‍ ചാരായവുമായി ഒരാള്‍ അറസ്റ്റില്‍. ചെമ്പന്തൊട്ടി ഓടക്കുണ്ടിലെ പന്നകത്തില്‍ ആന്റണി (49) യെയാണ് ശ്രീകണ്ഠാപുരം എക്സൈസ് ഇന്‍സ്പെക്ടര്‍ പി.പി.ജനാര്‍ദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ചെമ്പന്തൊട്ടിഓടക്കുണ്ട് റോഡില്‍ വെച്ചാണ് പിടികൂടിയത്. കന്നാസിലും കുപ്പിയിലുമായി കൈവശമുണ്ടായിരുന്ന ചാരായം കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന് വൈകുന്നേരം തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും. പ്രിവന്റീവ് ഓഫീസര്‍മാരായ പി.ആര്.സജീവ്, പി.സി.വാസുദേവന്‍, സിഇഒമാരായ പി.വി.പ്രകാശന്, പി.ഷിബു, ഉല്ലാസ്, ജോസ്, പി.രമ്യ, െ്രെഡവര്‍ കേശവന് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: