കണ്ണൂര്‍: വ്യവസായ സംരഭകര്‍ക്ക് ഏറെ പ്രയോജനകരമായ മുദ്ര ലോണ്‍ നല്കുന്നതില് ചില ബാങ്കുകള്‍ താല്പര്യക്കുറവ് കാണിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന് ജില്ലാ യൂണിറ്റ് ഭരണ നിര്‍വ്വഹണ സമിതി യോഗം ആവശ്യപ്പെട്ടു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജനകീയ പദ്ധതികളിലൊന്നായ മുദ്ര വായ്പക്ക് അപേക്ഷിക്കുന്നവര്‍ക്ക് തടസ്സവാദമുന്നയിക്കാതെ വായ്പ അനുവദിക്കണമെന്നും നടപടികള്‍ സുതാര്യവും വേഗത്തിലുമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഒ.മൂസാന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജീവരാജ് നമ്പ്യാര്‍, കെ.രാമദാസ്, തോമസ് മാത്യു, വിനോദ് നാരായണന്, എ.സുന്ദര്‍ രാജന്, കെ.പ്രേമരാജന്‍, പി.ഗോവിന്ദന്, ടി.സുരേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: