മാമാനിക്കുന്ന് മഹാദേവിക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി

Saturday 6 October 2018 4:15 pm IST

 

ഇരിക്കൂര്‍: നവരാത്രി ആഘോഷത്തിന്റെ മുന്നോടിയായി മാമാനിക്കുന്ന് മഹാദേവിക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി. ക്ഷേത്രം മേല്‍ശാന്തി ചന്ദ്രന്‍ മൂസത് ഭദ്രദീപം തെളിയിച്ചു. യജ്ഞത്തിന് തുടക്കം കുറിച്ച് നടന്ന ഭക്തജന സമ്മേളനം മുന്നോക്കക്ഷേമ കോര്‍പറേഷന്‍ ഡയറക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. കല്യാട് താഴത്ത് വീട് കുടുംബക്ഷേത്ര സമുച്ചയ ട്രസ്റ്റി കെ.ടി.ഹരിശ്ചന്ദ്രന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.മുരളീധരന്‍, യജ്ഞാചാര്യന്‍ സ്വാമി കൃഷ്ണാനന്ദ സരസ്വതി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യജ്ഞാചാര്യന്‍ മാഹാത്മ്യ പ്രഭാഷണം നടത്തി. ഒ.പി.തങ്കമണി, വി. സുലോചന എന്നിവര്‍ പാരായണത്തിന് നേതൃത്വം നല്‍കി. ഭക്തിഗാനാലാപനവും ഉണ്ടായി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.