മാഹി: മാഹി പാലത്തിന്നടുത്ത മാര്‍ജിന്‍ ഫ്രീമാര്‍ക്കറ്റ് കത്തി നശിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് പുക പടരുന്നത് പൊലീസ് ഔട്ട് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാരന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് മാഹി ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സെത്തി പൂട്ട് പൊളിച്ച് അകത്ത് കയറിയാണ് തീയണച്ചത്. ഇന്വെര്ട്ടറില് നിന്നാണ് വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ലീഡിങ്ങ് ഫയര്മാന് രഞ്ചിത്ത് ലാലിന്റെ നേതൃത്വത്തില്‍ രാജശേഖരന്, വിനോദ്, മദന്‍ലാല്‍ എന്നിവരുള്‍പ്പെട്ട സേനാംഗങ്ങളാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: