ഓട്ടോറിക്ഷ അപകടം: നാലുപേര്‍ക്ക് പരിക്ക്

Saturday 6 October 2018 4:17 pm IST

 

പയ്യന്നൂര്‍: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ ഒളവറയിലായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ അന്നൂരിലെ മടത്തുംപടിക്കല്‍ അരുണ്‍ കൃഷ്ണന്‍ (30), യാത്രക്കാരായ തൃക്കരിപ്പൂര്‍ ആയിറ്റിയിലെ ചാലക്കോട് ഹൗസില്‍ സലീം (53), ഭാര്യ ബസിമ (37), ബന്ധു നസീര്‍ (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. യാത്രക്കാരായ മൂന്നുപേരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും ഓട്ടോ ഡ്രൈവര്‍ അരുണ്‍കൃഷ്ണനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

കോയമ്പത്തൂര്‍ കണ്ണാശുപത്രിയില്‍ നേത്ര ശസ്ത്രക്രിയ കഴിഞ്ഞ് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ പയ്യന്നൂരിലിറങ്ങി സ്വദേശത്തേക്ക് പോകുകയായിരുന്നു യാത്രക്കാരായ സലീമും കുടുംബവും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.