കൊല്ലം: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളെ അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്. സുപ്രീംകോടതിയെ വരെ തെറ്റിദ്ധരിപ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ശബരിമല വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് വിശ്വാസികളും തന്ത്രിമാരും ഹൈന്ദവ ആചാര്യന്മാരുമാണ്. നിലവില്‍ 10 വയസിന് താഴെയും അമ്പത് വയസ്സിന്മുകളിലുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നുണ്ട്.
ഇവര്‍ക്കായി എന്ത് സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. വിശ്വാസികള്‍ അല്ലാത്തവര്‍ ക്ഷേത്രം ഭരിക്കുന്നത് സംബന്ധിച്ച് എതിര് അഭിപ്രായമാണ് ബിജെപിക്കുള്ളത്. ആചാര അനുഷ്ഠാനങ്ങളെ സംരക്ഷിക്കാന്‍ ബിജെപി പ്രതിജ്ഞാ ബന്ധമാണെന്നും എ.എന്‍ രാധാകൃഷ്ണന് കൊല്ലത്ത് പത്ര സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: