ന്യൂദല്‍ഹി: ബംഗാളില്‍ ബിജെപി മുന്നേറുകയാണെന്ന് എബിപി ആനന്ദ സി വോട്ടര്‍ സര്‍വ്വേ. തൃണമൂലാണ് മുന്പിലെങ്കിലും സിപിഎമ്മിനെ പിന്തള്ളി ബിജെപി മുഖ്യപ്രതിപക്ഷമായിക്കൊണ്ടിരിക്കുകയാണെന്നാണ് സര്‍വ്വേ പറയുന്നത്.
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ ഒന്നാമതെത്തും. ബിജെപി രണ്ടാമതും. ഇടതിന് മൂന്നും കോണ്‍ഗ്രസിന് നാലും സ്ഥാനങ്ങളാകും ലഭിക്കുക. തൃണമൂല്‍ 538 ജില്ല പരിഷത്തുകളും ബിജെപി 167 എണ്ണങ്ങളും പിടിക്കും. ഇടതിന് വെറും 73 എണ്ണവും കോണ്‍ഗ്രസിന് 43 എണ്ണവുമേ ലഭിക്കൂ. തൃണമൂലിന് 34 ശതമാനം വോട്ടും ബിജെപിക്ക് 26 ശതമാനം വോട്ടും ഇടതിന് 13 ശതമാനം വോട്ടും കോണ്‍ഗ്രസിന് ഏഴു ശതമാനം വോട്ടും കിട്ടും. നോര്‍ത്ത് 24 പര്‍ഗാന, നാദിയ,കൂച്ച് ബെഹാര്‍ ജില്ലകളില്‍ ബിജെപിക്ക് വലിയ നേട്ടമുണ്ടാകുമെന്നാണ്സര്വ്വേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: