കുട്ടിയെ മര്‍ദിച്ച സംഭവം: ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Sunday 7 October 2018 2:47 am IST

തിരുവനന്തപുരം: കണ്ണൂര്‍ തലശ്ശേരി മമ്പറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍  കേസെടുത്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് ആണ് സ്വമേധയാ കേസെടുത്തത്.

അധ്യാപികയുടെ സ്റ്റീല്‍ സ്‌കെയില്‍ കൊണ്ടുള്ള അടിയില്‍ കുട്ടിയുടെ കൈഞരമ്പ് മുറിഞ്ഞു. പരീക്ഷ എഴുതിയില്ല എന്ന കുറ്റത്തിനാണ്  കുട്ടിയെ അധ്യാപിക അടിച്ചത്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എന്നിവരോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.