രാജ്കോട്ട് : യുവതാരം പൃഥ്വി ഷാ ചരിത്രത്തിലേക്ക് ബാറ്റ് പിടിച്ചുകയറിയ രാജ്കോട്ട് ടെസ്റ്റില്‍ ഇന്ത്യക്ക് രാജകീയ വിജയം. ഒരു ഇന്നിങ്ങ്സിനും 272 റണ്‍സിനും വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചു. ഒട്ടേറെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച രാജ്കോട്ടിലെ ഈ വിജയം റെക്കോഡാണ്. ഇതാദ്യമായാണ് ഇന്ത്യ ഇത്രയും വലിയ വിജയം നേടുന്നത്. ഈ വര്‍ഷം അഫ്ഗാനിസ്ഥാനെതിരെ കുറിച്ചിട്ട ഒരു ഇന്നിങ്ങ്സിനും 262 റണ്‍സിന്റെയും വിജയമാണ് റെക്കോഡ് പുസ്തകത്തില്‍ നിന്ന് മായ്ക്കപ്പെട്ടത്. സ്കോര്‍: ഇന്ത്യ ഒമ്പതിന് 649, വെസ്റ്റ് ഇന്‍ഡീസ്: 181, 196.
ബാറ്റ്സ്മാന്മാര്ക്ക് പിന്നാലെ ഇന്ത്യന്‍ സ്പിന്നര്‍മാരും നിറഞ്ഞാടിയതോടെ മൂന്നാം ദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ കഥ കഴിഞ്ഞു. ആര്. അശ്വിന് ആദ്യ ഇന്നിങ്ങ്സില്‍ നാലും രണ്ടാം ഇന്നിങ്ങ്സില്‍ രണ്ട് വിക്കറ്റും നേടി. ചൈനാമാന്‍ ബൗളര്‍ കുല്‍ദീപ് യാദവ് രണ്ടാം ഇന്നിങ്ങ്സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി.
ഇന്ത്യയുടെ 649 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന വിന്‍ഡീസ് ആദ്യ ഇന്നിങ്ങ്സില്‍ 181 റണ്‍സിന് പുറത്തായി. 468 റണ്‍സിന്റെ കുടിശികയുമായി ഫോളോ ഓണ്‍ ചെയ്ത കരീബിയന്‍ പട 196 റണ്‍സിന് ബാറ്റ് താഴ്ത്തി. ഈ വിജയത്തോടെ ഇന്ത്യ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച ഹൈദരാബാദില്‍ ആരംഭിക്കും.
അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി കുറിച്ച് ചരിത്രത്തിന്റെ ഭാഗാമായി മാറിയ പൃഥ്വി ഷായാണ് കളിയിലെ കേമന്‍. രണ്ട് ഇന്നിങ്ങ്സിലും വിന്‍ഡീസ് ബാറ്റ്സ്മാന്മാരെ നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ ഓരോന്നായി കൊയ്തെടുത്തു. മൂന്നാം ദിനത്തില്‍ ആറിന് 94 റണ്‍സെന്ന സ്കോറിന് ഇന്നിങ്ങ്സ് പുനരാരംഭിച്ച വിന്‍ഡീസിന് 87 റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടയ്ക്ക് എല്ലാ വിക്കറ്റുകളും നഷ്ടമായി. ചെയ്സ് 53 റണ്‍സും പോള്‍ 47 റണ്‍സും നേടി.
ഫോളോ ഓണ്‍ ചെയ്ത വിന്‍ഡീസിനായി ഓപ്പണര്‍ പവല്‍ 83 റണ്‍സ് എടുത്തു. പവലിനെ കുല്‍ദീപ് മടക്കിയതോടെ വിന്‍ഡീസിന്റെ ചെറുത്ത് നില്‍പ്പ് മൂന്നാം ദിനത്തില്‍ തന്നെ അവസാനിച്ചു. ഡൗറിച്ച് 16 റണ്‍സുമായി പുറത്താകാതെ നിന്നു.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാം ഇന്നിങ്ങ്സ്: ഒമ്പത് വിക്കറ്റിന് 649 റണ്‍സ് ( ഡിക്ലയേര്‍ഡ്)
വെസ്റ്റ് ഇന്‍ഡീസ് ഒ്ന്നാം ഇന്നിങ്ങ്സ്: കെ.സി. ബ്രാത്ത്വെയ്റ്റ് ബി ഷമി 2, കെ.ഒ.എ. പവല്‍ എല്‍ബിഡബ്ളിയു ബി ഷമി 1, എസ്.ഡി. ഹോപ്പ് ബി അശ്വിന് 10, എസ്.ഒ. ഹെറ്റ്മെയര്‍ റണ്‍ ഔട്ട് 10, എസ്.ഡബ്ളിയു. അംബ്രിസ് സി രഹാനെ ബി ജഡേജ 12, ആര്.എല്‍. ചെയ്സ് ബി അശ്വിന് 53, എസ്.ഒ. ഡൗറിച്ച് ബി കുല്‍ദീപ് യാദവ് 10, കെ.എം.എ. പോള്‍ സി പൂജാരി ബി യാദവ് 47, ഡി. ബിഷു നോട്ടൗട്ട് 17, എസ്.എച്ച് ലൂയിസ് ബി അശ്വിന് 0, എസ്.ടി. ഗബ്രീല് സ്റ്റമ്പ്ഡ് പന്ത് ബി അശ്വിന് 1, എക്സ്ട്രാസ് 18, ആകെ 181 ന് പുറത്ത്.
വിക്കറ്റ് വീഴ്ച: 1-2, 2-7, 3-21, 4-32, 5-49, 6-74, 7-147, 8-159, 9-159.
ബൗളിങ്ങ്: മുഹമ്മദ് ഷമി 9-0-22-2, യു.ടി. യാദവ് 11-3-20-1, ആര്. അശ്വിന് 11-2-37-4, ആര്.എ.ജഡേജ 7-1-22-1, കുല്‍ദീപ് യാദവ് 10-1-62-1.
വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിങ്ങ്സ്: കെ.സി. ബ്രാത്ത്വെയ്റ്റ് സി ഷാ ബി അശ്വിന് 10, കെ.ഒ.എ. പവല്‍ സി ഷാ ബി കുല്‍ദീപ് യാദവ് 83, എസ്.ഡി. ഷോപ്പ് എല്‍ബിഡബ്ളിയു ബി കുല്‍ദീപ് യാദവ് 17,എസ്.ഒ. ഹെറ്റ്മെയര്‍ സി രാഹുല്‍ ബി കുല്‍ദീപ് യാദവ് 11, എസ്.ഡബ്ളിയു. അംബ്രിസ് സ്റ്റമ്പഡ് പന്ത് ബി കുല്‍ദീപ് യാദവ് 0, ആര്.എല്‍. ചെയ്സ് സി അശ്വിന് ബി കുല്‍ദീപ് യാദവ് 20, എസ്.ഒ.ഡൗറിച്ച് നോട്ടൗട്ട് 16, കെ.എം.എ. പോള്‍ സി യാദവ് ബി ജഡേജ 15, ഡി.ബിഷു സി പന്ത് ബി അശ്വിന് 9, എസ്.എച്ച്. ലൂയിസ് എല്‍ബിഡബ്ളിയു ബി ജഡേജ 4, എസ്.ടി. ഗബ്രീല് സി കുല്‍ദീപ് യാദവ് ബി ജഡേജ 4, എക്സ്ട്രാസ് 7 , ആകെ 196.
വിക്കറ്റ് വീഴ്ച: 1-32, 2-79, 3-97, 4- 97, 5-138, 6-151, 7-172, 8-185, 9-192.
ബൗളിങ്ങ്: മുഹമ്മദ് ഷമി 3-0-11-0, ആര്.അശ്വിന് 18-2-71-2, യു.ടി. യാദവ് 3-0-16-0, കുല്‍ദീപ് യാദവ് 14-2-57-5, ആര്.എ.ജഡേജ 12.5-1-35-3.
പ്രതികരിക്കാൻ ഇവിടെ എഴുതുക: