പിണറായി: ബിജെപി പിണറായി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഞങ്ങള്‍ക്കും വേണം സൗജന്യ ചികിത്സ പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതി കേരളത്തിലും നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പൊതുജനങ്ങളില്‍ നിന്നുള്ള ഒപ്പുശേഖരണ പരിപാടി പിണറായി ഓലായിക്കരയില്‍ നടന്നു. ചെവിടിയന്‍ പ്രസാധിന്റെ വീട്ടില്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ആര്.കെ. ഗിരിധരന് ഉദ്ഘാടനം ചെയ്തു. ബിജെപി പിണറായി പഞ്ചായത്ത് പ്രസിഡണ്ട് ജഗദീപന്‍ കാപ്പുമ്മല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.രാജേഷ്. സനീഷ് ഓലായിക്കര, വി.ദീപക്, ഷിബിന്‍ ദിനേശ് അതുല്‍ പ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: