സനേഷിന്റെ ഏകാഗ ചിത്രപ്രദര്‍ശനം ശ്രദ്ധയാകര്‍ഷിക്കുന്നു

Saturday 6 October 2018 9:33 pm IST

 

തലശ്ശേരി: കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന സനേഷ് കൊല്ലാനാണ്ടിയുടെ ചിത്ര പ്രദര്‍ശനം തലശ്ശേരി കീഴന്തിമുക്കില്‍ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ചിത്രകാരന്‍ കെ.കെ.സതീഷ് ഉദ്ഘാടനം ചെയ്തു. രാവിലെ 10.30 മുതല്‍ വൈകിട്ട് 6.30 വരെയാണ് പ്രദര്‍ശനം. പ്രദര്‍ശനം നാളെ വൈകിട്ടോടെ അവസാനിക്കും. ഈ വര്‍ഷം കേരളത്തില്‍ കേരള ലളിതകലാ അക്കാദമി 25 പേര്‍ക്കാണ് പ്രദര്‍ശനത്തിനുള്ള അനുവാദം നല്‍കിയത്. അതില്‍ ഒരാളാണ് കൂത്തുപറമ്പ് വട്ടിപ്രം കൈലാസത്തില്‍ കൈപ്രത് പദ്മനാഭന്റെയും കൊല്ലാനാണ്ടി പ്രസന്നയുടെയും മകനായ സനേഷ്. എംജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിഎഫ്എ (ബിരുദം) രണ്ടാം റാങ്കും എംഎഫ്എ (മാസ്റ്റര്‍ ബിരുദം) രണ്ടാം റാങ്കോടെ പാസ്സായ സനേഷ് ഇത് രണ്ടാം തവണയാണ് കേരള ലളിതകലാ അക്കാദമിയുടെ ചിത്രപ്രദര്‍ശനത്തിന് യോഗ്യത നേടുന്നത്. ആദ്യം ലളിതകലാ അക്കാദമിയുടെ ആര്‍ട്ട് ഗാലറിയില്‍ കോഴിക്കോട് ചിത്ര പ്രദര്‍ശനം നടത്തിയ സനേഷ് ഇതിനകം കേരളത്തില്‍ ഇരുപതോളം ചിത്രപ്രദര്‍ശനം നടത്തിട്ടുണ്ട്. ലോകശ്രദ്ധ ആകര്‍ഷിച്ച കൊച്ചിന്‍ മുസരിസ് ബിനാലെ ആര്‍ട്ട് എക്‌സിബിഷനില്‍ സനേഷിന്റെ ഒരു ചിത്രം പ്രദര്‍ശനത്തിന് തെരഞ്ഞെടുക്കുകയുണ്ടായി. പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്യുമ്പോള്‍ പ്രകൃതിയിലെ ജീവജാലങ്ങളും അതിനനുസരിച്ചു രൂപാന്തരം പ്രാപിക്കുന്നതിനെ പ്രമേയമാക്കിയിട്ടാണ് ചിത്രങ്ങള്‍ തയ്യാറാക്കിട്ടുള്ളതെന്ന് സനേഷ് ജന്മഭൂമിയോട് പറഞ്ഞു. 27 ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഒരുക്കിട്ടുള്ളത്. പ്രദര്‍ശനം ഇന്ന് വൈകിട്ട് 6.30 ത്തോടെ അവസാനിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.