ന്യൂദല്‍ഹി: ശബരിമലവിധി സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ രാജ്യതലസ്ഥാനത്തും പ്രതിഷേധം ശക്തമാക്കുന്നു. ദല്‍ഹിയിലെ കേരളാ ഹൗസിലേക്ക് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ അണിനിരക്കുന്ന അയ്യപ്പ നാമജപയാത്ര ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് ജന്ദര്‍മന്തറില്‍ നിന്ന് ആരംഭിക്കും.
വിശ്വാസികളുടെ ആവശ്യങ്ങളടങ്ങിയ നിവേദനം കേരളാ ഹൗസ് അധികൃതര്‍ക്ക് കൈമാറും. വൈകിട്ട് നാലിന് ആര്.കെ പുരം കേരളാ സ്കൂളില്‍ വിവിധ ഹൈന്ദവ സംഘടനാ നേതൃത്വങ്ങളുടെ പ്രത്യേക യോഗവും ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: