രാഷ്ട്രപതിയുടെ മൂന്ന് ദിവസത്തെ തജക്കിസ്ഥാന്‍ സന്ദര്‍ശനം ഇന്ന് തുടങ്ങും

Sunday 7 October 2018 10:46 am IST

ന്യൂദല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ മൂന്ന് ദിവസത്തെ തജക്കിസ്ഥാന്‍ സന്ദര്‍ശനം ഇന്ന് തുടങ്ങും. തജക്കിസ്ഥാനിലേക്ക് തിരിക്കുന്ന രാഷ്ട്രപതി തജക്കിസ്ഥാന്‍ പ്രസിഡന്റ് എമമോലി റഹ്മോനുമായി കൂടിക്കാഴ്ച നടത്തും.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 

തജക്കിസ്ഥാന്‍ പ്രധാനമന്ത്രി ഖ്വഹിര്‍ റസുല്‍സോദയുമായും രാംനാഥ് കോവിന്ദ് കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷം തജക്കിസ്ഥാനിലെ ഇന്ത്യന്‍ സമൂഹത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.