കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ പായ്വഞ്ചി തകര്‍ന്നു പരിക്കേറ്റ ഇന്ത്യന്‍ നാവിക കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ദല്‍ഹിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. വിശാഖപട്ടണത്തെ നാവികസേന ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സക്കായാണ് ദല്‍ഹിയിലേക്ക് മാറ്റിയത്.
ദല്‍ഹിയിലെ ആശുപത്രിയില്‍ നടത്തുന്ന പരിശോധനകളില്‍ അഭിലാഷിന്റെ ആരോഗ്യനില വിശദമായി വിലയിരുത്തും. ഇതിനുശേഷമായിരിക്കും ചികിത്സ ആരംഭിക്കുക. ആസ്റ്റര്‍ഡാം ദ്വീപില്‍ ചികിത്സയിലായിരുന്ന അഭിലാഷ് ടോമിയെ നാവിക കപ്പലായ സത്പുരയില്‍ ശനിയാഴ്ചയാണ് വിശാഖപട്ടണത്ത് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: