ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയിക്കുമെന്ന് വിശ്വാസമുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്സ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അധികാരത്തില്‍ തുടരുമെന്നും മിസോറാമിലും തെലുങ്കാനയിലും ജനങ്ങളുടെ ആശീര്‍വാദമുണ്ടെങ്കില്‍ പാര്‍ട്ടി തീര്‍ച്ചയായും അധികാരത്തില്‍ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: