കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇന്ത്യന്‍ ഡയറക്ട് സെല്ലിങ്ങ് അസോസിയേഷന് (ഐഡിഎസ്എ) 3.72 കോടി രൂപ സംഭാവന ചെയ്തു. പുനരധിവാസ സാമഗ്രികളും ഇതില്‍ ഉള്‍പ്പെടും.
ഐഡിഎസ്എയില് അംഗത്വമുള്ള, ഡയറക്ട് സെല്ലിങ്ങ് കമ്പനികളില്‍ നിന്ന് സമാഹരിച്ചതാണ് പണവും ഉല്‍പ്പന്നങ്ങളും. ചില കമ്പനികള്‍ നേരത്തെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷ്യവസ്തുക്കളും നല്‍കിയിട്ടുണ്ട്. ഡയറക്ട് സെല്ലിങ്ങ് വ്യവസായം, ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഐഡിഎസ്എ ചെയര്മാന് വിവേക് കട്ടോച്ച് പറഞ്ഞു.
വിനോദ സഞ്ചാരം, ആയുര്‍വേദ, മെഡിക്കല്‍ ടൂറിസം എന്നീ മേഖലകളില്‍ പ്രളയം മൂലം 40000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് വിവേക് കട്ടോച്ച് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: