ആമിര്‍ഖാന്‍ ഡാറ്റ്‌സന്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍

Monday 8 October 2018 1:03 am IST

കൊച്ചി: ഡാറ്റ്‌സന്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് നടന്‍ ആമിര്‍ഖാനെ പ്രഖ്യാപിച്ചു. ആമിര്‍ഖാനെ ഉള്‍പ്പെടുത്തിയാണ് ഡാറ്റ്‌സന്റെ പുതിയ ബ്രാന്‍ഡ് ക്യാമ്പയിന്‍ എക്‌സ്പീരിയന്‍സ് ചേഞ്ച് ഒരുക്കുന്നത്.

പുതുതലമുറ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ക്യാമ്പയിന്‍ അവതരിപ്പിക്കുന്നത്. ആമിര്‍ഖാന്‍ തങ്ങളുടെ പുതിയ ക്യാമ്പയിന്റെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്ന് ഡാറ്റ്‌സന്‍ ഇന്ത്യ ഓപ്പറേഷന്‍സ്  പ്രസിഡന്റ് തോമസ് കൂള്‍ പറഞ്ഞു.

ഡാറ്റ്‌സന്‍ കുടുംബത്തിന്റെ ഇന്ത്യയിലെ വളര്‍ച്ചയുടെ ഭാഗമാകുന്നതില്‍ തനിക്കും സന്തോഷമുണ്ടെന്ന് ആമിര്‍ഖാനും കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.