തൃശൂര്‍: കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് (കെഎന്‍ഇഎഫ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്. അനന്തകൃഷ്ണന് അനുസ്മരണം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എസ്. അനന്തകൃഷ്ണന്റെ സ്മരണയ്ക്കായി കെഎന്‍ഇഎഫ് സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു.
കെഎന്‍ഇഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുധീഷ് (ജന്മഭൂമി) അധ്യക്ഷത വഹിച്ചു. കെഎന്‍ഇഎഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡും വിരമിക്കുന്ന ജീവനക്കാര്‍ക്കുള്ള ഉപഹാരവും നല്കി.
നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്സ് യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് ടി. കുഞ്ഞിരാമന്, എസ്.അനന്തകൃഷ്ണന് അനുസ്മരണ പ്രഭാഷണം നടത്തി.
തൃശൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ് കെ. പ്രഭാത്, കെഎന്‍ഇഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി. മോഹനന്, ട്രഷറര്‍ എം. ജമാല്‍ ഫൈറൂസ്, സെക്രട്ടറി പ്രകാശന്, മേഖലാ സെക്രട്ടറി എം.എന്‍. മുരളീധരന്, ജില്ലാ പ്രസിഡന്റ് എം.കെ. ഉണ്ണികൃഷ്ണന്, സെക്രട്ടറി പി.ടി. അനില്‍കുമാര്‍, ഡിഎന്ഇയു സംസ്ഥാന സെക്രട്ടറി ടോം പനയ്ക്കല്‍, വോയ്സ് ഓഫ് മാതൃഭൂമി ജനറല്‍ സെക്രട്ടറി പി.എ. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: