തിരുവനന്തപുരം: പ്രായപൂര്‍ത്തിയായവരുടെ സ്വവര്‍ഗരതി കുറ്റകരമല്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇതുസംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്വീകരിക്കേണ്ട മാനദണ്ഡം വ്യക്തമാക്കി പോലീസ് മേധാവി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
എടുത്ത കേസുകളില്‍ അന്വേഷണം തുടരുകയും അവസാന റിപ്പോര്‍ട്ട് കോടതികളില്‍ സമര്‍പ്പിക്കുകയും വേണം. സ്വമേധയാ എടുത്ത കേസുകള്‍ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നോ എന്ന് പരിശോധിക്കണം. അങ്ങനെയാണെങ്കില്‍ തുടര്‍നടപടി ഒഴിവാക്കുന്നത് കോടതിയെ അറിയിക്കണം. ഉഭയസമ്മതപ്രകാരം അല്ലാത്ത ബന്ധം സംബന്ധിച്ച കേസുകളില്‍ അന്വേഷണവുമായി മുന്നോട്ടു പോകുന്നതിനു മുന്‍പ് പരാതി എഴുതി വാങ്ങണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: