ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം വിജയം

Monday 8 October 2018 2:39 am IST

ജോഹര്‍ ബാഹ്‌രു ( മലേഷ്യ): എട്ടാമത് സുല്‍ത്താന്‍ ജോഹര്‍ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമിന് തുടര്‍ച്ചയായ രണ്ടാം വിജയം.

രണ്ടാം മത്സരത്തില്‍ അവര്‍ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി. ഷിലാനന്ദ് ലാക്ര രണ്ട് ഗോളും പ്രഭജ്യോത് സിങ്, ഹര്‍മന്‍ജിത്ത് സിങ്, മുഹമ്മദ് ഫാര്‍സ്, അഭിഷേക്് , ക്യാപ്റ്റന്‍ മന്‍ദീപ് മോര്‍ എന്നിവര്‍ ഓരോ ഗോളും നേടി. സാം ഹിഹയാണ് ന്യൂസിലന്‍ഡിന്റെ ആശ്വാസ ഗോള്‍ സ്‌കോര്‍ ചെയ്തത്.

ആദ്യ മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ മലേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. അടുത്ത മത്സരത്തില്‍ ഇന്ത്യ നാളെ ജപ്പാനുമായി ഏറ്റുമുട്ടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.